unfoldingWord 23 - The Birth of Jesus
Anahat: Matthew 1-2; Luke 2
Komut Dosyası Numarası: 1223
Dil: Malayalam
Kitle: General
Amaç: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Durum: Approved
Komut dosyaları, diğer dillere çeviri ve kayıt için temel yönergelerdir. Her bir farklı kültür ve dil için anlaşılır ve alakalı hale getirmek için gerektiği gibi uyarlanmalıdırlar. Kullanılan bazı terimler ve kavramlar daha fazla açıklamaya ihtiyaç duyabilir veya hatta tamamen değiştirilebilir veya atlanabilir.
Komut Dosyası Metni
മറിയ യോസേഫ് എന്ന് പേരുള്ള ഒരു നീതിമാനായ മനുഷ്യന് വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്നു. മറിയ ഗര്‍ഭവതി ആയിരിക്കുന്നുവെന്നു കേട്ടപ്പോള്‍, അത് തന്‍റെ കുഞ്ഞ് അല്ലെന്ന് അറിഞ്ഞിരുന്നു. എന്നിരുന്നാലും, മറിയയ്ക്ക് അപമാനം വരുത്തേണ്ട എന്നുവെച്ച്, അവളോട് കരുണ കാണിച്ചു, രഹസ്യമായി അവളെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ താന്‍ അപ്രകാരം ചെയ്യുന്നതിനുന്ന് മുന്‍പായി, ഒരു ദൂതന്‍ സ്വപ്നത്തില്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോടു സംസാരിച്ചു.
ദൂതന്‍ പറഞ്ഞതു, “യോസേഫേ, മറിയയെ നിന്‍റെ ഭാര്യയായി എടുക്കുവാന്‍ ഭയപ്പെടേണ്ട. അവളുടെ ഉള്ളിലുള്ള ശിശു പരിശുദ്ധാത്മാവില്‍ നിന്നുള്ളത് ആകുന്നു. അവള്‍ ഒരു മകനെ പ്രസവിക്കും. അവനു യേശു (അതിന്‍റെ അര്‍ത്ഥം “യഹോവ രക്ഷിക്കുന്നു”) എന്നു പേരിടണം, എന്തുകൊണ്ടെന്നാല്‍ അവന്‍ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കും.
ആയതിനാല്‍ യോസേഫ് മറിയയെ വിവാഹം കഴിക്കുകയും ഭാര്യയായി ഭവനത്തിലേക്ക് കൊണ്ടു പോകുകയും ചെയ്തു, എന്നാല്‍ അവള്‍ കുഞ്ഞിനു ജന്മം നല്‍കുന്നതുവരെ അവളോടുകൂടെ ശയിച്ചിരുന്നില്ല.
മറിയയ്ക്ക് പ്രസവിക്കുവാനുള്ള സമയം അടുത്തപ്പോള്‍, അവളും യോസേഫും ബേത്‌ലഹേം പട്ടണത്തിലേക്ക് ഒരു ദീര്‍ഘയാത്ര ചെയ്യേണ്ടിവന്നു. റോമന്‍ ഉദ്യോഗസ്ഥര്‍ ഇസ്രായേലില്‍ ഉള്ള എല്ലാ ജനങ്ങളുടെയും സംഖ്യ എടുക്കേണ്ടിയിരുന്നതിനാല്‍ അവര്‍ അങ്ങോട്ട് പോകേണ്ടിവന്നു. ഓരോരുത്തരുടെയും പൂര്‍വികന്മാര്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക് അവര്‍ പോകേണ്ടിവന്നു. ദാവീദ് രാജാവ് ബേത്‌ലഹേമിലാണ് ജനിച്ചിരുന്നത്, മറിയയുടെയും യോസേഫിന്‍റെയും പൂര്‍വികനും താനായിരുന്നു.
മറിയയും യോസേഫും ബേത്‌ലഹേമില്‍ ചെന്നു, എന്നാല്‍ അവര്‍ക്ക് താമസിക്കുവാന്‍ ചില മൃഗങ്ങളെ സൂക്ഷിച്ചിരുന്ന സ്ഥലം അല്ലാതെ വേറെ സ്ഥലം ഇല്ലാതിരുന്നു, അവിടെയായിരുന്നു മറിയ തന്‍റെ കുഞ്ഞിനു ജന്മം നല്‍കിയിരുന്നത്. അവള്‍ അവനെ കിടക്കയൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി. അവര്‍ അവനു യേശു എന്ന് പേരിട്ടു.
അന്ന് രാത്രിയില്‍, സമീപത്തുള്ള വയല്‍ പ്രദേശത്ത് ചില ഇടയന്മാര്‍ അവരുടെ ആട്ടിന്‍കൂട്ടത്തെ കാവല്‍ കാത്തുകൊണ്ടിരുന്നു. പെട്ടെന്ന്, ഒരു പ്രകാശമുള്ള ദൂതന്‍ അവര്‍ക്കു പ്രത്യക്ഷമായി, അവര്‍ ഭയപ്പെടുകയും ചെയ്തു. ദൂതന്‍ അവരോടു പറഞ്ഞത്, “ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കായുള്ള ഒരു സുവാര്‍ത്ത എന്‍റെ പക്കല്‍ ഉണ്ട്. മശീഹ, യജമാനന്‍, നിങ്ങള്‍ക്കായി ബേത്‌ലഹേമില്‍ ജനിച്ചിരിക്കുന്നു!”
“ശിശുവിനെ കാണുവാനായി പോകുക, നിങ്ങള്‍ അവനെ ശീലകളില്‍ പൊതിഞ്ഞവനായി പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്നത് കാണും.” പെട്ടെന്ന്, ആകാശം മുഴുവന്‍ ദൂതന്മാരാല്‍ നിറഞ്ഞു. അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു. അവര്‍ പറഞ്ഞത്, “സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു ബഹുമാനം, ഭൂമിയില്‍ ദൈവം പ്രസാദിച്ച മനുഷ്യര്‍ക്ക് സമാധാനവും ഉണ്ടാകട്ടെ.” എന്നായിരുന്നു.
പിന്നീട് ദൂതന്മാര്‍ പോയി. ഇടയന്മാരും ആടുകളെ വിട്ടു ശിശുവിനെ കാണുവാന്‍ പോയി. അവര്‍ പെട്ടെന്നു തന്നെ യേശു ഉള്ള സ്ഥലത്ത് എത്തുകയും, അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്നത് ദൂതന്മാര്‍ പറഞ്ഞതുപോലെ തന്നെ കാണുകയും ചെയ്തു. അവര്‍ വളരെ ആശ്ച്ചര്യഭരിതരായി. പിന്നീട് ആട്ടിടയന്മാര്‍ അവരുടെ ആടുകള്‍ ഉള്ള സ്ഥലത്തേക്ക് പോകുകയും ചെയ്തു. അവര്‍ കേട്ടതും കണ്ടതുമായ സകലവും നിമിത്തം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
വളരെ ദൂരെ കിഴക്കുള്ള ഒരു ദേശത്തില്‍ ചിലര്‍ ഉണ്ടായിരുന്നു. അവര്‍ നക്ഷത്രങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ളവരും ജ്ഞാനികളും ആയിരുന്നു. അവര്‍ ആകാശത്തില്‍ അസാധാരണമായ ഒരു നക്ഷത്രം കണ്ടു. അവര്‍ പറഞ്ഞത് യഹൂദന്മാര്‍ക്ക് ഒരു പുതിയ രാജാവ് ജനിച്ചിരിക്കുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥം. അതുകൊണ്ട് അവര്‍ ആ ശിശുവിനെ കാണുവാനായി അവരുടെ രാജ്യത്തു നിന്ന് യാത്ര തിരിക്കുവാന്‍ തീരുമാനിച്ചു. വളരെ ദീര്‍ഘമായ യാത്രക്ക് ശേഷം, അവര്‍ ബേത്‌ലഹേമില്‍ എത്തുകയും യേശുവും തന്‍റെ മാതാപിതാക്കളും വസിക്കുന്ന ഭവനത്തെ കണ്ടുപിടിക്കുകയും ചെയ്തു.
ഈ മനുഷ്യര്‍ യേശുവിനെ തന്‍റെ മാതാവിനോടൊപ്പം കാണുകയും, അവര്‍ അവനെ കുനിഞ്ഞു നമസ്കരിച്ച് ആരാധിക്കുകയും ചെയ്തു. അവര്‍ യേശുവിനു വിലയേറിയ സമ്മാനങ്ങള്‍ നല്‍കി. അനന്തരം അവര്‍ ഭവനത്തിലേക്ക് മടങ്ങിപ്പോയി.