unfoldingWord 30 - യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു

रुपरेखा: Matthew 14:13-21; Mark 6:31-44; Luke 9:10-17; John 6:5-15

भाषा परिवार: 1230

भाषा: Malayalam

दर्शक: General

ढंग: Bible Stories & Teac

लक्ष्य: Evangelism; Teaching

बाइबिल का प्रमाण: Paraphrase

स्थिति: Approved

ये लेख अन्य भाषाओं में अनुवाद तथा रिकौर्डिंग करने के लिए बुनियादी दिशानिर्देश हैं। प्रत्येक भिन्न संस्कृति तथा भाषा के लिए प्रासंगिक बनाने के लिए आवश्यकतानुसार इन्हें अनुकूल बना लेना चाहिए। कुछ प्रयुक्त शब्दों तथा विचारों को या तो और स्पष्टिकरण की आवश्यकता होगी या उनके स्थान पर कुछ संशोधित शब्द प्रयोग करें या फिर उन्हें पूर्णतः हटा दें।

भाषा का पाठ

യേശു തന്‍റെ അപ്പൊസ്തലന്മാരെ ജനത്തോടു പ്രസംഗിക്കുവാനും പഠിപ്പിക്കുവാനുമായി നിരവധി വ്യത്യസ്ത ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചു. യേശു ആയിരുന്ന ഇടത്ത് മടങ്ങിവരുമ്പോള്‍, അവര്‍ എന്താണ് ചെയ്തതെന്ന് അവനോടു പറഞ്ഞു. അനന്തരം യേശു അവരെ തന്നോടുകൂടെ തടാകത്തിനക്കരെ ശാന്തമായ സ്ഥലത്തേക്ക് അല്‍പസമയത്തെ വിശ്രമത്തിനായി പോകുവാന്‍ ക്ഷണിച്ചു. അതിനാല്‍ അവര്‍ ഒരു ബോട്ടില്‍ കയറി തടാകത്തിന്‍റെ മറുകരയിലേക്ക് പോയി.

എന്നാല്‍ യേശുവും ശിഷ്യന്മാരും പടകില്‍ പോകുന്നത് കണ്ട വളരെ ജനങ്ങള്‍ അവിടെയുണ്ടായിരുന്നു. ഈ ജനങ്ങള്‍ തടാകത്തിന്‍റെ തീരത്തുകൂടെ മറുകരയില്‍ എത്തേണ്ടതിനു അവര്‍ക്കു മുന്‍പായി ഓടി. അങ്ങനെ യേശുവും ശിഷ്യന്മാരും എത്തിയപ്പോള്‍, ഒരു വലിയകൂട്ടം ജനങ്ങള്‍ അവിടെ അവര്‍ക്കായി കാത്തിരിക്കുന്നതു കണ്ടു.

ആ ജനകൂട്ടത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും അല്ലാതെ തന്നെ 5,000 പുരുഷന്മാര്‍ ഉണ്ടായിരുന്നു. യേശുവിന് ആ പുരുഷാരത്തോടു മനസ്സലിവു തോന്നി. യേശുവിന്, ഈ ജനം ഇടയന്‍ ഇല്ലാത്ത ആടുകളെ പോലെ ആയിരുന്നു. അതിനാല്‍ അവിടുന്ന് അവരെ ഉപദേശിക്കുകയും അവരുടെ ഇടയില്‍ രോഗികള്‍ ആയിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.

പകല്‍ അവസാനിക്കാറായപ്പോള്‍, ശിഷ്യന്മാര്‍ യേശുവിനോട്, “ഇരുട്ടാകാറായി അടുത്തൊന്നും പട്ടണങ്ങളും ഇല്ല, ജനം അവര്‍ക്കാവശ്യമായ ഭക്ഷണം കൊള്ളേണ്ടതിനു ജനത്തെ പറഞ്ഞയക്കേണം” എന്ന് പറഞ്ഞു.

എന്നാല്‍ യേശു ശിഷ്യന്മാരോട് പറഞ്ഞത്, “നിങ്ങള്‍ അവര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുവിന്‍!” അവര്‍ പ്രതികരിച്ചതു, “നമുക്ക് ഇത് എങ്ങനെ ചെയ്യുവാന്‍ കഴിയും? നമ്മുടെ പക്കല്‍ അഞ്ച് അപ്പവും രണ്ട് ചെറിയ മീനും മാത്രമേ ഉള്ളുവല്ലോ.”

യേശു തന്‍റെ ശിഷ്യന്മാരോട്, ജനം അമ്പതു പേരുടെ കൂട്ടമായി പുല്‍പ്പുറത്ത് ഇരിക്കുവാന്‍ അവരോടു പറയുക എന്നു പറഞ്ഞു.

അനന്തരം യേശു അഞ്ച് അപ്പങ്ങളെയും രണ്ടു മീനുകളെയും കയ്യില്‍ എടുത്തു സ്വര്‍ഗ്ഗത്തേക്കു നോക്കി, ആ ഭക്ഷണത്തിനായി ദൈവത്തിനു നന്ദി പറഞ്ഞു.

അനന്തരം യേശു അപ്പവും മീനും കഷണങ്ങളാക്കി നുറുക്കി. ആ കഷണങ്ങളെ ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തിട്ടു ജനത്തിനു കൊടുക്കുവാന്‍ പറഞ്ഞു. ശിഷ്യന്മാര്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നു, അത് ഒരിക്കലും തീര്‍ന്നു പോയിരുന്നില്ല! സകല ജനങ്ങളും ഭക്ഷിച്ച് തൃപ്തരായി തീര്‍ന്നു.

അതിനുശേഷം, കഴിക്കാതെ ശേഷിച്ച ഭക്ഷണം ശിഷ്യന്മാര്‍ പന്ത്രണ്ടു കൊട്ട നിറച്ചു ശേഖരിച്ചു! എല്ലാ ഭക്ഷണവും അഞ്ച് അപ്പത്തില്‍നിന്നും രണ്ടു മീനില്‍ നിന്നും വന്നവ ആയിരുന്നു.

संबंधित जानकारी

जीवन के वचन - जीआरएन के पास ऑडियो सुसमाचार सन्देश हज़ारों भाषाओं में उपलब्ध हैं जिनमें बाइबल पर आधारित उद्धार और मसीही जीवन की शिक्षाएँ हैं.

मुफ्त डाउनलोड - यहाँ आपको अनेक भाषाओं में जीआरएन के सभी मुख्य संदेशों के लेख,एवं उनसे संबंधित चित्र तथा अन्य सामग्री भी डाउनलोड के लिए मिल जाएंगे.

जीआरएन ऑडियो संग्रह - मसीही प्रचार और बुनियादी बाइबल शिक्षा संबंधित सामग्री लोगों की आवश्यकता तथा संसकृति के अनुरूप विभिन्न शैलियों तथा प्रारूपों में.

Copyright and Licensing - GRN shares it's audio, video and written scripts under Creative Commons

Choosing the right audio or video format - What audio and video file formats are available from GRN, and which one is best to use?